കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആര്‍ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ചു. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ തീവെട്ടിക്കൊള്ളക്ക് അറുതിയായത്. നിലവില്‍ ഈടാക്കിയിരുന്ന 2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് കുറച്ചത്.
കേരളത്തിൽ ആർടി പി സി ആർ ടെസ്റ്റുകൾക്ക് 500 രൂപയായാണ് നിശ്ചയിച്ചത്. എന്നാൽ, ഇതിന്റെ നാലും അഞ്ചും ഇരട്ടിയാണ് എയർപോർട്ടുകളിൽ ഈടാക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം എയർപോർട്ടിലെത്തുന്ന യാത്രക്കാർക്ക് പരിശോധനക്ക് വേണ്ടി സൗകര്യപ്പെടുത്തിയ ഇത്തരം സംവിധാനങ്ങൾ ഭൂരിഭാഗവും സ്വകാര്യ ലാബുകളുടേതാണ്. വിമാനത്താവളങ്ങളിലെ ആർടി പി സി ആർ പരിശോധനാ നിരക്ക് കുറക്കണമെന്ന് വിവിധ എം പിമാർ പാർലിമെന്റിൽ ആവശ്യപ്പെട്ടിരുന്നു.