വാക്‌സിൻ എടുക്കാത്ത അധ്യാപകർ ഉടൻ വാക്‌സിനെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് കാര്യത്തിനും വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ട്. വാക്‌സിൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ ആരോഗ്യസംവിധാനങ്ങൾ അത്ര സജ്ജമായിരുന്നതു കൊണ്ടാണ് രോഗവ്യാപനം പരിധി വിടാതിരുന്നത്. അതുകൊണ്ടാണ് ഏറ്റവും കുറഞ്ഞ മരണനിരക്ക് നിലനിർത്താനായത്. സംസ്ഥാനത്ത് ഇതുവരെ 96 ശതമാനം പേർ ആദ്യ ഡോസും 65 ശതമാനം പേർ രണ്ടാം ഡോസും വാക്‌സിനെടുത്തു. ഈ മാസം 15നുള്ളിൽ രണ്ടാം ഡോസ് പൂർത്തിയാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു
40 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യ ഘട്ടം ഉടനുണ്ടാകും. വർക്ക് ഫ്രം ഹോമും വർക്ക് നിയർ ഹോമും വ്യാപിപ്പിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.