തിരുവനന്തപുരം: ജില്ലയിലെ കള്ള് ഷാപ്പുകളില്‍ വിറ്റുപോകാത്ത നെടുമങ്ങാട് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ്, വാമനപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, ചിറയിന്‍കീഴ് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ്, വര്‍ക്കല റേഞ്ചിലെ മൂന്നാം ഗ്രൂപ്പ് കള്ള് ഷോപ്പുകളും ലൈസന്‍സ് റദ്ദാക്കപ്പെട്ട തിരുവനന്തപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, നെയ്യാറ്റിന്‍കര റേഞ്ചിലെ ഒന്നാം ഗ്രൂപ്പ് കള്ള് ഷാപ്പുകളും റെന്റല്‍ തുകയ്ക്ക് വില്പന നടത്തുന്നു. 15 രാവിലെ 11ന് കളക്ടറാണ് വില്പന നടത്തുക. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് വില്പന.
അന്നേദിവസം വിറ്റ് പോകാത്തവ, റെന്റല്‍ തുകയില്‍ 50 ശതമാനം കുറവ് വരുത്തി 16ന് രാവിലെ 11 മണിക്ക് വീണ്ടും വില്‍ക്കുന്നതാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും തിരുവനന്തപുരം ഡിവിഷനിലെ എല്ലാ എക്‌സൈസ് റേഞ്ച് ഓഫീസുകളില്‍ നിന്നും അറിയാം.