തിരുവനന്തപുരം: വെഞ്ഞാറമ്മൂട് മണലി മുക്കില്‍ 60 കിലോ കഞ്ചാവ് പിടിച്ചു. കോഴി ഫാമിന്റെ മറവിലായിരുന്നു കഞ്ചാവ് വില്‍പന. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടിച്ചത്.കോഴിഫാമിന്റെ മറവില്‍ ലഹരി വില്‍പന നടത്തിയ അക്ബര്‍ ഷായെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ഫാം നടത്തുന്ന വ്യക്തിയുടെ ബന്ധുവാണ് അറസ്റ്റിലായ അക്ബര്‍ ഷാ.
മരപൊടി എന്ന വ്യാജേനയാണ് ഫാം ഉടമയെ തെറ്റിധരിപ്പിച്ച് ചാക്കുകളില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 100 ചാക്കിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു