സിൽവർ ലൈൻ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനിടെ ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ ഒരു വിഭാഗമാളുകളുടെ പ്രതിഷേധം. രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ആളുകൾ ചേർന്ന് സിൽവർ ലൈൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായി എത്തുകയായിരുന്നു
കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്ന കാര്യം നേരത്തെ തന്നെ സമരക്കാർ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ലുകൾ ഇവർ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഒരു കാരണവശാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പോലീസ് എത്രയും വേഗം മടങ്ങി പോകണമെന്നുമാണ് ഇവരുടെ ആവശ്യം.
ബിജെപി-കോൺഗ്രസ് പാർട്ടികളാണ് സംയുക്ത സമരസമിതിയുടെ പേരിൽ പ്രതിഷേധത്തിന് ആളുകളുമായി എത്തിയത്. ഒന്നര മണിക്കൂറായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.