ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥിയാകും. എഎപി ഹർഭജന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് ആപ്പിന് അഞ്ച് സീറ്റുകൾ ലഭിക്കും
പഞ്ചാബിൽ കായിക സർവകലാശാലയുടെ ചുമതല കൂടി ഹർഭജൻ സിംഗിന് ഭഗവന്ത് സിംഗ് മൻ നൽകിയേക്കുമെന്ന് സൂചനകളുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഹർഭജൻ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹമുയർന്നിരുന്നു. സിദ്ദു ഹർഭജനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന് വാർത്തകൾ വന്നിരുന്നത്.