ലൂസിഫറിനെയും കടത്തിവെട്ടി ഭീഷ്മപർവത്തിന്റെ ആറാട്ട്; റെക്കോർഡ് കളക്ഷനുമായി മമ്മൂട്ടി ചിത്രം
നീണ്ട ഇടവേളയ്ക്കുശേഷം തിയറ്ററുകളിൽ ആവേശം നിറച്ചെത്തിയ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവം’ റെക്കോർഡ് കളക്ഷനുമായി മുന്നേറുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട് എട്ടുകോടിക്കു മുകളിൽ ഡിസ്ട്രിബ്യൂഷൻ ഷെയർ നേടിയെന്ന് നിർമാതാക്കളുടെ സംഘടനായ ഫിയോക്ക് വെളിപ്പെടുത്തി. മോഹൻലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിനെയും മറികടന്നാണ് ഭീഷ്മപർവത്തിന്റെ കുതിപ്പ്. മലയാള സിനിമാചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ചിത്രം ഇത്രയും വലിയ നേട്ടം കൈവരിക്കുന്നതെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. ആദ്യ നാലുദിവസത്തിനകം ചിത്രം 23 കോടിക്കു…
