Headlines

ദുൽഖർ സിനിമകളുടെ വലിയ ആരാധകൻ: രൺബീർ കപൂർ

താൻ ദുൽഖർ സൽമാന്റെ ചിത്രങ്ങളുടെ കടുത്ത ആരാധകനാണെന്ന് ബോളിവുഡ് താരം രൺബീർ കപൂർ. ഒരു അഭിനേതാവ് എന്ന നിലയിൽ ദുൽഖറിനെ ഏറെ ബഹുമാനിക്കുന്ന ആളാണ് താനെന്ന് രൺബീർ പറയുന്നു. ദുൽഖർ നായകനായി എത്തുന്ന തമിഴ് ചിത്രം ‘ഹേ സിനാമികാ’ എന്ന ചിത്രത്തിന് ആശംസകളുമായി എത്തിയതായിരുന്നു ബോളിവുഡ് താരം. ‘ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിന് ചിത്രത്തിൻറെ എല്ലാ അണിയറപ്രവർത്തകർക്കും എൻറെ ആശംസകൾ. ഞാൻ ദുൽഖർ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടൻ എന്ന നിലയിൽ ഞാനദ്ദേഹത്തെ ഏറെ…

Read More

‘ദളപതി 66’ൽ ഇരട്ടവേഷത്തിൽ വിജയ്

  ‘ദളപതി 66’ ൽ ഇരട്ടവേഷത്തിൽ വിജയ്. ശ്രീ വെങ്കിടേശൻ സിന ബാനറിൽ രാജു നിർമ്മിക്കുന്ന സിനിമ വംശി പെട്ടിപ്പള്ളിയുടെ സംവിധാനത്തിൽ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. അഴകിയ തമിഴ് മകൻ, കത്തി, ബിഗിൽ എന്നീ സിനിമകൾക്ക് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ദളപതി 66 ഉണ്ട്.

Read More

ആറാട്ട് റിലീസ് തിയതി പ്രഖ്യാപിച്ചു

  മോഹൻലാൽ കേന്ദ്രകഥാപാത്രത്തിലെത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഫെബ്രുവരി 18 ന് തീയേറ്ററുകളിലെത്തും. നേരത്തെ ഫെബ്രുവരി പത്തിനായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത് എന്നാൽ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ റിലീസിംഗ് മാറ്റുകയായിരുന്നു. ആരോമ മോഹന്റെ നിർമാണത്തിൽ ഉദയകൃഷ്ണ യുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം മാസ് എന്റെർറ്റൈൻർ സ്വഭാവമുള്ള ഒന്നായിരിക്കുമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം. ചിത്രത്തിൽ നെടുമുടി വേണു, സായികുമാർ, വിജയരാഘവൻ, സിദ്ദിഖ് ജോഡി, ആന്റണി ,ഇന്ദ്രൻ ഷീല,സ്വാസിക, രചന നാരായണൻകുട്ടി, മാളവിക എന്നിവർ പ്രധാന…

Read More

മഞ്ജു വാര്യർ ചിത്രം ‘ആയിഷ’യുടെ നൃത്തസംവിധാനത്തിനായി പ്രഭുദേവ എത്തി

  യു.എ.ഇയിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാര്യർ ചിത്രം ‘ആയിഷ’യുടെ നൃത്തസംവിധാനത്തിനായി പ്രഭുദേവ എത്തി. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു. എം. ജയചന്ദ്രൻ ഈണം പകർന്ന ​ഗാനത്തിനാണ് പ്രഭുദേവ നൃത്തച്ചുവടുകൾ ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിനായി നൃത്തസംവിധാനം നിർവഹിക്കുന്നത്. ഫെദർ ടച്ച്…

Read More

ഹൃദയത്തിൻറെ ഒടിടി അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കി

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു.  ക്ലീൻ U സർട്ടിഫിക്കറ്റുമായി ചിത്രം 21ന് തിയേറ്ററുകളിൽ പ്രദർശനത്തിന്എത്തി. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഹൃദയം ലോകവ്യാപകമായി 25 കോടി കളക്ഷനുമുകളിൽ ഇപ്പോൾ നേടി കഴിഞ്ഞു. സിനിമയുടെ ഒടിടി റിലീസ് , നിർമ്മാതാക്കൾ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറുമായി ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.. ചിത്രം ഡിസ്‌നിയിൽ സ്‌ട്രീമിംഗ്‌ നടത്തും….

Read More

മോഹൻലാലിന്റെ ‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി

  മോഹന്‍ലാല്‍ സംവിധായകനാകുന്ന ഫാന്റസി ചിത്രം ‘ബറോസില്‍’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങള്‍ മൂലം ചിത്രത്തില്‍ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍മാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസില്‍’ നിന്നും താരം പിന്മാറാന്‍…

Read More

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ആയിഷ” ചിത്രീകരണം ആരംഭിച്ചു

  മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം “ആയിഷ” റാസൽ ഖൈമയിൽ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു. മജ്ഞു വാര്യർക്കു പുറമെ രാധിക, സജ്ന, പൂർണിമ, ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.),  ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ)…

Read More

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്‍ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു

  തെലുങ്ക് സൂപ്പര്‍ താരം നടൻ ചിരഞ്‍ജീവിക്കും കൊവിഡ് സ്ഥിരികീരിച്ചു. ചെറിയ ലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് ചിരഞ്‍ജീവി അറിയിച്ചു. വൈകാതെ തിരിച്ചെത്താൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചിരഞ്‍ജീവി പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലുണ്ടായ എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ചിരഞ്‍ജീവി അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ‘ആചാര്യ’ എന്ന ചിത്രമാണ് ചിരഞ്‍ജീവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാം ചരണും…

Read More

വിക്രം ചിത്രം മഹാൻ ഫെബ്രുവരി പത്തിന് ആമസോൺ പ്രൈമിൽ

  ചിയാൻ വിക്രം, ധ്രുവ്, കാർത്തിക് സുബ്ബരാജ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് മഹാൻ. UA സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത് . ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഫെബ്രുവരി പത്തിന് ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കും. ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി. അച്ഛനും മകനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിൻറെ പ്രത്യേകത. വിക്രം പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പൂർത്തിയാക്കി , ധ്രുവ് ഉടൻ തന്നെ മാരി സെൽവരാജിനൊപ്പം തന്റെ അടുത്ത ചിത്രം ആരംഭിക്കാൻ ഒരുങ്ങുകയുമാണ്. സെവൻ സ്‌ക്രീൻ…

Read More

ധാക്ക അന്താരാഷ്ട്ര ചലചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ

  ധാക്ക അന്താരാഷ്ട്ര ചലചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ ധാക്ക അന്താരാഷ്ട്ര ചലചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ ജയസൂര്യ മികച്ച നടൻ. സണ്ണി എന്ന ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കൊവിഡ് പശ്ചാത്തലത്തിൽ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാൻ ജയസൂര്യക്ക് സാധിച്ചില്ല കൊവിഡ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് സണ്ണി. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചതായി ജൂറി വിലയിരുത്തി. തമിഴ് സിനിമ കൂഴങ്ങൾ മികച്ച ഫീച്ചൽ ചിത്രമായി തെരഞ്ഞെടുത്തു.  

Read More