പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു. ക്ലീൻ U സർട്ടിഫിക്കറ്റുമായി ചിത്രം 21ന് തിയേറ്ററുകളിൽ പ്രദർശനത്തിന്എത്തി. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഹൃദയം ലോകവ്യാപകമായി 25 കോടി കളക്ഷനുമുകളിൽ ഇപ്പോൾ നേടി കഴിഞ്ഞു.
സിനിമയുടെ ഒടിടി റിലീസ് , നിർമ്മാതാക്കൾ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറുമായി ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.. ചിത്രം ഡിസ്‌നിയിൽ സ്‌ട്രീമിംഗ് നടത്തും. അതേസമയം സിനിമയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. പ്രണവ്, ദർശൻ, കല്യാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
വിനീതിന്റെയും ഭാര്യയുടെയും അവരുടെ സുഹൃത്തുക്കളുടെയും കോളേജ് കാലഘട്ടത്തിലെയും അതിനപ്പുറമുള്ള അവരുടെ ജീവിതത്തിലെയും നിമിഷങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നുമാണ് ചിത്രത്തിന്റെ കഥാപാത്രങ്ങൾ വരച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യകാല സ്റ്റുഡിയോകളിലൊന്നായ മെറിലാൻഡ് സ്റ്റുഡിയോ ചലച്ചിത്ര നിർമ്മാണത്തിലേക്കുള്ള തിരിച്ചുവരവാണ് ഹൃദയം അടയാളപ്പെടുത്തുന്നത്. 2020 ഫെബ്രുവരിയിൽ ആരംഭിച്ച പ്രിൻസിപ്പൽ ഫോട്ടോഗ്രഫി 2021 മാർച്ചിൽ പൂർത്തിയായി. ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയിൽ വിനീതും ഭാര്യയും പഠിച്ച അതേ കോളേജിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.