ചിയാൻ വിക്രം, ധ്രുവ്, കാർത്തിക് സുബ്ബരാജ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് മഹാൻ. UA സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത് . ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഫെബ്രുവരി പത്തിന് ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ് ആരംഭിക്കും. ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി.
അച്ഛനും മകനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിൻറെ പ്രത്യേകത. വിക്രം പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പൂർത്തിയാക്കി , ധ്രുവ് ഉടൻ തന്നെ മാരി സെൽവരാജിനൊപ്പം തന്റെ അടുത്ത ചിത്രം ആരംഭിക്കാൻ ഒരുങ്ങുകയുമാണ്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിച്ച ചിയാൻ 60 കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഒരു ആക്ഷൻ ഡ്രാമയാണ്. സിമ്രാൻ, വാണി ഭോജൻ, ബോബി സിംഹ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. സന്തോഷ് നാരായണനാണ് സംഗീതം