കൊവിഡിന്റെ രൂക്ഷ വ്യാപനം; പ്രതിരോധത്തില്‍ പിഴവ് പാടില്ല: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കൊവിഡ് മഹാമാരിയുടെ ആഘാതം നിലവില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ജാഗ്രത വേണമെന്നും പ്രതിരോധത്തില്‍ പിഴവ് പാടില്ലെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 73ാം റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണവൈറസിനെതിരെ വലിയ നിശ്ചയദാര്‍ഢ്യവും കാര്യക്ഷമതയുമാണ് നാം പ്രകടിപ്പിച്ചത് എന്നതില്‍ അഭിമാനമുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് തീരവേദനയുണ്ടായി. അവരുടെ കൂട്ടായ വേദന പ്രകടിപ്പിക്കാന്‍ തനിക്ക് വാക്കുകളില്ല. അതേസമയം, നിരവധി ജീവനുകള്‍ രക്ഷിച്ചു എന്നതാണ് ഏക ആശ്വാസം.കൊറോണവൈറസിനെതിരെ വലിയ നിശ്ചയദാര്‍ഢ്യവും കാര്യക്ഷമതയുമാണ് നാം പ്രകടിപ്പിച്ചത് എന്നതില്‍ അഭിമാനമുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് തീരവേദനയുണ്ടായി….

Read More

ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍; ഗുലാം നബിയ്ക്കും ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷൻ

അന്തരിച്ച സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍ . കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷന്‍.യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിന് പത്മ വിഭൂഷന്‍. സൈറസ് പൂനവാല,, ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ല എന്നിവരടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. 4 മലയാളികൾക്ക്…

Read More

കേരളത്തിൽ ര​ണ്ടി​ലൊരാൾക്ക് കോ​വി​ഡ്; ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

  തിരുവനന്തപുരം: കേ​ര​ള​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ര​ണ്ടി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ്. ഇ​ന്ന് 55,475 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 49.4 ശ​ത​മാ​ന​മാ​ണ് ടി​പി​ആ​ർ നി​ര​ക്ക്. 20-30 പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. കേ​ര​ള​ത്തി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യും ഭ​യ​വും വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യി​ല്ല. 57 ശ​ത​മാ​നം ഐ​സി​യു ബെ​ഡു​ക​ൾ ഒ​ഴി​വു​ണ്ട്. വെ​ന്‍റി​ലേ​റ്റ​ർ 86 ശ​ത​മാ​നം ഒ​ഴി​വു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. 4917…

Read More

കോവിഡ് വ്യാപനം; മലപ്പുറത്ത് നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവച്ചു

  അടുത്ത മാസം മുതല്‍ കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആള്‍ ഇന്ത്യ ഫുഡ്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് അടുത്ത മാസം മലപ്പുറം ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെയായിരുന്നു ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളായിരുന്നു മത്സരത്തിനു വേദിയാകേണ്ടിയിരുന്നത്. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച…

Read More

ദക്ഷിണ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ കുറവ്; ദീര്‍ഘദൂര തീവണ്ടികളും റദ്ദാക്കേണ്ടിവരുമെന്ന് റെയിൽവേ

  ചെന്നൈ: ദക്ഷിണ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ കുറവ് കാരണം യാത്രാ വണ്ടികള്‍ ഓടിക്കുന്നത് ചരക്ക് തീവണ്ടി ഓടിക്കുന്നവരാണെന്ന് റെയില്‍വേ. ഈ സാഹചര്യത്തില്‍, പാസഞ്ചര്‍ തീവണ്ടികള്‍ കൂടാതെ ചെന്നൈയില്‍ നിന്നുള്ള ദീര്‍ഘദൂര തീവണ്ടികളും റദ്ദാക്കുകയാണ് റെയിൽവേ. റെയില്‍വേ നിയമമനുസരിച്ച്‌ 100 ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കില്‍ 130 പേരെ നിയമിക്കേണ്ടതാണ്. ലോക്കോ പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിക്കുമ്ബോഴും മൂന്നുവര്‍ഷം കൂടുമ്പോള്‍ 15 ദിവസം ട്രെയിനിങ്ങിന് പോകുമ്പോഴും സര്‍വീസ് മുടങ്ങാതിരിക്കാനാണ് ഇത്രയും പേരെ നിയമിക്കുന്നത്. അതേസമയം ലോക്കോ പൈലറ്റുമാര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.12 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 2.85 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 8267, കൊല്ലം 632, പത്തനംതിട്ട 866, ആലപ്പുഴ 822, കോട്ടയം 1706, ഇടുക്കി 599, എറണാകുളം 8641, തൃശൂർ 1515, പാലക്കാട് 1156, മലപ്പുറം 1061, കോഴിക്കോട് 2966, വയനാട് 214, കണ്ണൂർ 1170, കാസർഗോഡ് 611 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,86,868 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം: പ്രത്യേക ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്

  കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സർക്കാർ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ എന്നിവയെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാവരും ഇതിൽ പങ്കെടുത്ത് ഈ ക്യാമ്പയിൻ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും ഒരുപോലെ പ്രയോജനകരമായ രീതിയിൽ…

Read More

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ ഷാരോൺസോയി(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡർലാങ്ക്, വിബോയ് ചാബിയ എന്നിവരെ കാണാതായിട്ടുണ്ട് മരിച്ച ഷാരോൺസോയിയും കാണാതായ രണ്ട് പേരും 23ന് രാത്രി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ ഇന്നലെ മുതൽ മൂന്ന് പേരെയും കാണാതായി. അന്വേഷണം നടത്തുന്നതിനിടെ ഇന്ന് വൈകുന്നേരത്തോടെയാണ് ഷാരോൺസോയിയുടെ മൃതദേഹം കണ്ടത്. ദേഹത്ത് നിരവധി പരുക്കുകളുമുണ്ട്.    

Read More

സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കാൻ നിലവിൽ ആലോചിച്ചിട്ടില്ലെന്ന് കോടിയേരി

സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നിശ്ചിത തീയതികളിൽ തന്നെ നടത്താനാണ് ആലോചിക്കുന്നത്. കൊവിഡ് മാനദണ്ഡം അനുസരിച്ച് നടത്താൻ കഴിയുമോയെന്ന് ഫെബ്രുവരി പകുതിയോടെ ആലോചിക്കും. പാർട്ടി പരിപാടികൾ കൊവിഡ് മാനദണ്ഡം പാലിച്ചേ നടത്താവൂവെന്ന് നിർദേശം നൽകിയിട്ടുണ്ട് ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന നിയമഭേദഗതി…

Read More

വയനാട് ജില്ലയില്‍ 1070 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (25.01.22) 1070 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 214 പേര്‍ രോഗമുക്തി നേടി. 37 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 144562 ആയി. 137360 പേര്‍ രോഗമുക്തരായി. നിലവില്‍ 5373 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 5118 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 616 പേര്‍ ഉള്‍പ്പെടെ ആകെ 15988…

Read More