സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നിശ്ചിത തീയതികളിൽ തന്നെ നടത്താനാണ് ആലോചിക്കുന്നത്. കൊവിഡ് മാനദണ്ഡം അനുസരിച്ച് നടത്താൻ കഴിയുമോയെന്ന് ഫെബ്രുവരി പകുതിയോടെ ആലോചിക്കും. പാർട്ടി പരിപാടികൾ കൊവിഡ് മാനദണ്ഡം പാലിച്ചേ നടത്താവൂവെന്ന് നിർദേശം നൽകിയിട്ടുണ്ട്
ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന നിയമഭേദഗതി എ ജി സർക്കാരിന് നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടിയേരി പറഞ്ഞു. അപ്പീൽ അധികാരമില്ലാത്തതിനാലാണ് മന്ത്രിസഭ ഭേദഗതി നിർദേശിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ മാതൃക കൂടി പരിഗണിച്ചാണ് നടപടിയെന്നും കോടിയേരി പറഞ്ഞു.