കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമെന്ന് റിപ്പോർട്ട്. പാർട്ടി സമ്മേളനങ്ങൾക്ക് മുമ്പായി കോടിയേരി ചാർജെടുക്കുമെന്നാണ് അറിയുന്നത്. സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
2020 നവംബറിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്. അനാരോഗ്യം കണക്കിലെടുത്തായിരുന്നു അദ്ദേഹം മാറി നിന്നത്. ഇതിനോടൊപ്പം ബിനീഷിനെതിരായ കേസുകൾ കൂടിയായപ്പോൾ കോടിയേരി സ്വയം മാറി നിൽക്കുകയായിരുന്നു.