തിരുവനന്തപുരം: ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്. മയക്കുമരുന്ന് കടത്തിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പോലീസിന്റെ ആവശ്യം. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
വ്ലോഗർ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കമെന്നതിന്റെ കാരണമായിട്ടാണ് പോലീസുകാർ മയക്കുമരുന്ന് കേസ് ഹർജിയിൽ ചേർത്തിരിക്കുന്നത്. പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപ്പിടിച്ചു കാണിക്കുന്ന ചില ദൃശ്യങ്ങൾ അവരുടെ സ്വന്തം യൂട്യൂബ് ചാനലിൽ പരസ്യപ്പെടുത്തിയിരുന്നു. സ്വന്തം വണ്ടിയിൽ കഞ്ചാവ് ചെടി നട്ടു പിടിപ്പിക്കുമെന്നും ഇവർ ആഹ്വാനം ചെയ്തിരുന്നതായി പോലീസ് പറയുന്നു.
അതേസമയം, വ്ലോഗർമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ചവർ ആരും തന്നെ ഇപ്പോൾ പ്രതികരണങ്ങളുമായി രംഗത്തു വരുന്നില്ല. കുട്ടികളെ വരെ അപകടകരമായി സ്വാധീനിക്കുന്ന ഇത്തരത്തിലുള്ള വ്ലോഗുകൾ നിരോധിക്കണമെന്ന് വരെ വിമർശനം ഉയർന്നിരുന്നു.