ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ബോസാണ് ബിനീഷ് കോടിയേരിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. ഈ പണം മറ്റ് ബിസിനസുകളിലേക്ക് വക മാറ്റിയെന്ന് കണ്ടെത്തിയതായും ഇഡി കുറ്റപത്രത്തിൽ പറയുന്നു
കഴിഞ്ഞ ജൂണിൽ ലഹരി പാർട്ടിക്കിടെ കേരള സർക്കാരിന്റെ കരാറുകൾ ലഭിക്കാൻ ബിനീഷ് അടക്കമുള്ളവർ ചർച്ച നടത്തി. കരാർ ലഭ്യമാക്കാൻ ബിനീഷിന് നാല് ശതമാനം വരെ കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നതായി മറ്റുള്ളവർ മൊഴി നൽകിയിട്ടുണ്ടെന്നും ഇഡി പറയുന്നു
ഒക്ടോബർ 29നാണ് ബിനീഷിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 5.17 കോടി രൂപയുടെ ഇടപാട് ബിനീഷ് നടത്തിയതായും ഇതിൽ 1.22 കോടിയുടെ മാത്രം ആദായ നികുതി റിട്ടേണാണ് സമർപ്പിച്ചതെന്നും ഇഡി കണ്ടെത്തി