തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആങ്കോട് മകന്‍ അമ്മയെ കൊന്നശേഷം മകന്‍ ആത്മഹത്യ ചെയ്തു. മോഹനകുമാരിയും മകന്‍ വിപിനുമാണ് മരിച്ചത്. അമ്മയുടെ മതദേഹം കട്ടിലിലും മകന്‍ തൂങ്ങി നില്‍ക്കുന്നതായുമാണ് കണ്ടത്. അമ്മയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്‌നങ്ങളാണ് കൊലയ്്ക്ക് കാരണമെന്ന് പോലിസ് പറയുന്നു. വിപിനും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെയെന്നാണ് വിപിന്‍ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്.