ആലപ്പുഴയിൽ അമ്മയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. വാടക്കൽ വട്ടത്തിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിന ഈ മാസം അഞ്ചിനാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സുനീഷിനെയാണ് അറ്‌സറ്റ് ചെയ്തത്.
മദ്യപിച്ചെത്തിയ സുനീഷ് അമ്മയുമായി വഴക്കിട്ട ശേഷം വടിയെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. പരുക്കേറ്റ ഫിലോമിനയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. കൊരണ്ടിപ്പലക തലയിൽ വീണ് പരുക്കേറ്റുവെന്നാണ് ഇവർ പറഞ്ഞിരുന്നത്.
ഈ മാസം 12നാണ് ഫിലോമിന മരിച്ചത്. എന്നാൽ പരുക്കിനെ സംബന്ധിച്ച് ഡോക്ടർക്ക് സംശയമുണ്ടാകുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ സുനീഷ് ഒളിവിൽ പോയി. വെള്ളിയാഴ്ചയോടെ ഇയാൾ സൗത്ത് പോലീസിൽ കീഴടങ്ങി. വിവരം മറച്ചുവെച്ച ബന്ധുക്കൾക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു