ദക്ഷിണ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ കുറവ്; ദീര്‍ഘദൂര തീവണ്ടികളും റദ്ദാക്കേണ്ടിവരുമെന്ന് റെയിൽവേ

 

ചെന്നൈ: ദക്ഷിണ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ കുറവ് കാരണം യാത്രാ വണ്ടികള്‍ ഓടിക്കുന്നത് ചരക്ക് തീവണ്ടി ഓടിക്കുന്നവരാണെന്ന് റെയില്‍വേ.

ഈ സാഹചര്യത്തില്‍, പാസഞ്ചര്‍ തീവണ്ടികള്‍ കൂടാതെ ചെന്നൈയില്‍ നിന്നുള്ള ദീര്‍ഘദൂര തീവണ്ടികളും റദ്ദാക്കുകയാണ് റെയിൽവേ.

റെയില്‍വേ നിയമമനുസരിച്ച്‌ 100 ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കില്‍ 130 പേരെ നിയമിക്കേണ്ടതാണ്. ലോക്കോ പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിക്കുമ്ബോഴും മൂന്നുവര്‍ഷം കൂടുമ്പോള്‍ 15 ദിവസം ട്രെയിനിങ്ങിന് പോകുമ്പോഴും സര്‍വീസ് മുടങ്ങാതിരിക്കാനാണ് ഇത്രയും പേരെ നിയമിക്കുന്നത്.

അതേസമയം ലോക്കോ പൈലറ്റുമാര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കുന്നെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.