17കാരൻ ലോക്കോ പൈലറ്റായി വേഷം കെട്ടി ട്രെയിനോടിച്ചത് മൂന്ന് വർഷം; ഞെട്ടൽ മാറാതെ റെയിൽവേ

 

ലോക്കോ പൈലറ്റായി വേഷം മാറി വർഷങ്ങളായി ട്രെയിൻ ഓടിച്ച രണ്ട് യുവാക്കൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ രണ്ട് പേരെയാണ് ഈറോഡിൽ വെച്ച് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ലോക്കോ പൈലറ്റ് യൂണിഫോമിലായിരുന്നു

പതിനേഴ് വയസ്സുള്ള കുട്ടിയും 22കാരനായ ഇസ്രാഫിൽ എന്നയാളുമാണ് പിടിയിലായത്. ഇതിൽ 17കാരൻ കഴിഞ്ഞ മൂന്ന് വർഷമായി ട്രെയിൻ എൻജിൻ ഓടിച്ചിരുന്നതായി പോലീസ് പറയുന്നു. ഇസ്രാഫിൽ മൂന്ന് മാസമായി എൻജിൻ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു

ലോക്കോ പൈലറ്റ് യൂണിഫോമും ബാഡ്ജും മറ്റ് സാമഗ്രികളും ഇവരുടെ പക്കലുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ ബംഗാളിലുള്ള ഒരു ലോക്കോ പൈലറ്റാണ്ഇവരെ വേഷം മാറ്റി ട്രെയിൻ ഓടിക്കാൻ വിട്ടതെന്ന് വ്യക്തമായി. ഇയാളുടെ ഐഡിയും വേഷവുമാണ് ഇവർ ഉപയോഗിക്കുന്നത്. ഇവരെ ട്രെയിൻ ഓടിപ്പിക്കാൻ പഠിപ്പിച്ചതും ഇയാൾ തന്നെയാണ്

ഈ ലോക്കോ പൈലറ്റിന് പകരം ട്രെയിൻ ഓടിച്ചിരുന്നത് ഇവർ രപണ്ട് പേരുമായിരുന്നു. ഗുഡ്‌സ് ട്രെയിനും പാസഞ്ചർ ട്രെയിനുകളും ഇവർ ഓടിച്ചിരുന്നു. 17കാരന് 15,000 രൂപയാണ് ലോക്കോ പൈലറ്റ് കൂലിയായി നൽകിയിരുന്നത്.