ഗാർഹിക പാചക വാതക സിലിണ്ടറുകൾക്ക് വീണ്ടും വില വർധിപ്പിച്ചു. 25 രൂപയാണ് സിലിണ്ടറിന് വർധിപ്പിച്ചത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പുതിയ വില 866.50രൂപയാണ്. വാണിജ്യ സിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്
ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മലയാളികളുടെ തലയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ പ്രഹരം. നിലവിൽ സബ്‌സിഡിയും രാജ്യത്ത് നിർത്തലാക്കി. 2020 ജൂൺ മുതൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ സബ്‌സിഡി നിക്ഷേപിക്കുന്ന പദ്ധതി നിർത്തിലാക്കിയിരുന്നു.