ഇന്ധന വില വർധനവിനൊപ്പം വീണ്ടും തലയ്ക്കടി: പാചക വാതകത്തിന്റെ വില കുത്തനെ ഉയർത്തി

 

പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപയാണ് വർധിപ്പിച്ചത്.

കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ ഉയർത്തി 1550 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. രാജ്യത്ത് പാചക വാതകത്തിനുള്ള സബ്‌സിഡി ഇല്ലാതായിട്ട് ഒരു വർഷത്തോളമാകുകയാണ്.