വ്യാജ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുട്ടികളെ വിറ്റു; മൂന്ന് പേര്‍ പിടിയില്‍: പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന
ചെന്നൈ: തമിഴ്നാട്ടിലെ അഭയകേന്ദ്രം വ്യാജരേഖ ഉണ്ടാക്കി വിറ്റ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് അഭയകേന്ദ്രത്തിലെ നടത്തിപ്പുകാര്‍ കുട്ടികളെ വിറ്റത്. സംഭവത്തില്‍ മധുരൈയിലെ താത്കാലിക അഭയകേന്ദ്രമായ ഇദയം ട്രസ്റ്റില്‍ പൊലീസ് റെയ്ഡ് നടത്തി മൂന്ന് പേരെ പിടികൂടുകയും ചെയ്തു. ഇദയം ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.ആര്‍ ശിവകുമാര്‍ ഒളിവിലാണ്. ഇതിനു പിന്നില്‍ വന്‍ റാക്കറ്റ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. അഭയകേന്ദ്രത്തില്‍ നിന്ന് ഒരു വയസുള്ള കുട്ടി അടക്കം രണ്ടു കുട്ടികളെയാണ്…