സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,564 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1584, കൊല്ലം 505, പത്തനംതിട്ട 229, ആലപ്പുഴ 917, കോട്ടയം 577, ഇടുക്കി 367, എറണാകുളം 1520, തൃശൂർ 1386, പാലക്കാട് 1061, മലപ്പുറം 1107, കോഴിക്കോട് 965, വയനാട് 194, കണ്ണൂർ 635, കാസർഗോഡ് 517 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,02,058 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,21,151 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,232 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,66,283 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 24,949 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2163 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.