വയനാട് ജില്ലയില്‍ 266 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.96

 

വയനാട് ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 194 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.96 ആണ്. 264 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65220 ആയി. 61790 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2914 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1967 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
നെന്മേനി, കണിയാമ്പറ്റ 21 വീതം, അമ്പലവയല്‍, മേപ്പാടി, ബത്തേരി 17 വീതം, മുട്ടില്‍ 14, എടവക, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, വെള്ളമുണ്ട 12 വീതം, തവിഞ്ഞാല്‍ 11, മാനന്തവാടി , മുള്ളന്‍കൊല്ലി , തിരുനെല്ലി 10 വീതം, കോട്ടത്തറ 9, മീനങ്ങാടി, പൂതാടി 8 വീതം, കല്‍പ്പറ്റ, പൊഴുതന, വൈത്തിരി 7 വീതം, പനമരം, പുല്‍പള്ളി , തരിയോട് 6 വീതം, മൂപ്പൈനാട് , വെങ്ങപ്പള്ളി 2 വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഒരു കര്‍ണാടക സ്വദേശിക്കും ഒരു ഉത്തരാഖണ്ഡ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

*194 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 23 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 171 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*1128 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (01.07.21) പുതുതായി നിരീക്ഷണത്തിലായത് 1128 പേരാണ്. 1021 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11043 പേര്‍. ഇന്ന് പുതുതായി 139 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3421 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 507142 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 493102 എണ്ണത്തിന്റെ ഫലം ലഭിച്ചു. 427882 പേര്‍ നെഗറ്റീവും 65220 പേര്‍ പോസിറ്റീവുമാണ്.