സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കൊവിഡ്, 124 മരണം; 11,564 പേർക്ക് രോഗമുക്തി

 

സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂർ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂർ 766, കാസർഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,31,98,55 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 50 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,112 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1533, കോഴിക്കോട് 1363, തിരുവനന്തപുരം 1228, തൃശൂർ 1296, കൊല്ലം 1182, എറണാകുളം 1124, പാലക്കാട് 650, ആലപ്പുഴ 808, കണ്ണൂർ 686, കാസർഗോഡ് 747, കോട്ടയം 488, പത്തനംതിട്ട 391, ഇടുക്കി 355, വയനാട് 261 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.