വർക്കലയിൽ വിദേശവനിതകളെ അപമാനിക്കാൻ ശ്രമം. ഫ്രാൻസ്, യുകെ സ്വദേശികളായ വനിതകളാണ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ യുവതികൾക്ക് നേരെയാണ് അതിക്രമം നടന്നത്.
വർക്കല ഹോം സ്‌റ്റേയിൽ താമസിക്കുന്നവർക്ക് നേരെയാണ് അതിക്രമം. മദ്യപിച്ചെത്തിയ പ്രതികൾ യുവതികളോട് അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ നഗ്നതാ പ്രദർശനം നടത്തിയതായും പരാതിയുണ്ട്
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. വിദേശ വനിതകൾക്കൊപ്പം താമസിക്കുന്ന മുംബൈ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞാഴ്ച സമാനമായ രീതിയിൽ അതിക്രമം നടന്നിരുന്നു. യുവതിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്