വയനാട് നെല്ലിയമ്പം ഇരട്ടക്കൊല കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾക്കായി നെല്ലിയമ്പം, നടവയൽ, പനമരം മേഖലകളിൽ നിരീക്ഷണവും അന്വേഷണവും പോലീസ് തുടരുകയാണ്. ലോഡ്ജുകൾ, വാടക കെട്ടിടങ്ങൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.
പ്രദേശവാസികളെയും ചോദ്യം ചെയ്യുന്നുണ്ട്. നെല്ലിയമ്പം മുതൽ കാവടം വരെയുള്ള മേഖലകളിലെ വീടുകകളിൽ നിന്ന് വിവരങ്ങൾ തേടി. ആസൂത്രിതമായ കൊലപാതകങ്ങളാണ് നടന്നതെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം പ്രതികളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല
കൊല്ലപ്പെട്ട കേശവൻ, ഭാര്യ പത്മാവതി എന്നിവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിനെ ഫോളോ ചെയ്ത ഇരുചക്ര വാഹനത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൃത്യം നടന്നതിന്റെ അടുത്ത ദിവസം ലക്കിടിയിൽ വെച്ച് ബൈക്കിൽ സംശയാസ്പദമായി പോകുകയായിരുന്ന രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ പക്കൽ സ്റ്റീൽ കത്തിയുമുണ്ടായിരുന്നു. ഇവരെയും ചോദ്യം ചെയ്തുവരികയാണ്