വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം; സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ്

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം. സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ് രണ്ട് വർഷം മുമ്പും സമാനമായ രീതിയിൽ ആക്രമണം  അന്വേഷണത്തിൽ പ്രതികൾക്കായുള്ള തുമ്പാെന്നും പോലീസിന് ലഭിച്ചില്ല. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് വെള്ളിയാഴ്ച അന്വേഷണം നടത്തിയത്. ആക്രമണം ഉണ്ടായ സമയവും മോഷണത്തിന് സമാനമായ യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതുമാണ് സംഭവത്തിന് പിന്നില്‍ ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനം നിലനില്‍ക്കുമ്പോള്‍ തന്നെ ആക്രമണത്തിന് പിന്നില്‍ കവര്‍ച്ചാ സംഘമാണോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്. നെല്ലിയമ്പം കാവടത്തെ റോഡരികിലാണ് കൊലപാതകം നടന്ന പത്മാലയമെന്ന വീടിന്റെ ഗേറ്റ് സ്ഥിതി ചെയ്യുന്നതെങ്കിലും താഴേക്ക് അല്‍പ്പം മാറിയാണ് വീട് സ്ഥിതി ചെയ്യുന്നത്. തൊട്ടരുകിലായി മറ്റ് വീടുകളൊന്നുമില്ലാത്തതില്‍ കൊലയാളികള്‍ നേരത്തെ തന്നെ ഇവിടെയെത്തിയിരുന്നതായാണ് സംശയിക്കുന്നത്. ഡി.വൈ.എസ്.പി, എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഉത്തരമേഖല ഡിഐ ജി.അശോക് യാദവ്, സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി, വി.വി ബെന്നി, ഡി.സി.ആര്‍.വി, ഡി.വൈ.എസ്.പി പ്രകാശന്‍ പടന്നയില്‍, അഡീ. എസ് പി അബ്ദുറസാഖ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. എംഎല്‍എമാരായ ടി സിദ്ദിഖ്, ഒ ആര്‍ കേളു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.