വയനാട് ജില്ലാ പോലീസ് മേധാവിയായി ഡോ.അരവിന്ദ് സുകുമാർ ഐ.പി.എസ്. ചുമതലയേറ്റു. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കഷൻ ടെക്നോളോജി പോലീസ് സുപ്രണ്ട് ആയിരിക്കെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയായി സ്ഥലം മാറി വരുന്നത്. തലശ്ശേരി എ.എസ്.പി., കെ.എ.പി.3 കമാണ്ടന്റ് എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2016 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. മെഡിക്കൽ ബിരുദധാരിയായ അദ്ദേഹം പഠിച്ചതും വളർന്നതും ഡൽഹിയിലാണ്.