അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് വേഗത്തിൽ ലഭ്യമാക്കണം: ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ തങ്ങള്‍
കോഴിക്കോട്: അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് വേഗത്തിൽ ലഭ്യമാക്കുന്നതിനായുള്ള നടപടികൾ എത്രയും വേഗം സർക്കാർ കൈക്കൊള്ളണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി. നാടിന്റെ പുരോഗതി സാധ്യമാകണമെങ്കില്‍ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനം കൂടിയേതീരൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതി വിധിയും വസ്തുതകളും’ എന്ന വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി മീഡിയാ മിഷന്‍ യൂട്യൂബ് ചാനലില്‍ നടത്തിയ വെര്‍ച്വല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു…