മയക്കുമരുന്നുമായി ഒമാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നാല് വിദേശികൾ പിടിയിലായി. ദോഫാർ ഗവർണറേറ്റിലെ പൊലീസ് കമാൻഡോകളാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൈക്കോട്രോപിക് ലഹരി വസ്തുക്കൾക്ക് പുറമെ വലിയ അളവിൽ മോർഫിൻ, ഹാഷിഷ് എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
പ്രതികൾക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

 
                         
                         
                         
                         
                         
                        