ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങളുടെ ക്വാറന്റൈൻ തിങ്കളാഴ്ച ആരംഭിക്കും. പതിനാല് ദിവസത്തെ ക്വാറന്റൈനാണ് ധവാനും സംഘത്തിനും ഇരിക്കേണ്ടി വരിക. ഇതിൽ ആദ്യ ഏഴ് ദിവസം കർശന ക്വാറന്റൈനാകും. ലങ്കയിൽ എത്തിയാലും താരങ്ങൾ ക്വാറന്റൈനിൽ കഴിയണം
ലങ്കയിൽ എത്തുന്ന ഇന്ത്യക്ക് ലങ്കയുടെ എ ടീമുമായി പരിശീലന മത്സരമുണ്ടാകില്ല. പകരം ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങൾ ടീമായി തിരിഞ്ഞ് പരിശീലന മത്സരം കളിക്കും. കൊളംബോയിൽ മൂന്ന് ദിവസത്തെ ക്വാറന്റൈനാണ് താരങ്ങൾക്കുള്ളത്.
ജൂലൈ 13നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് പര്യടനത്തിലുള്ളത്. ശിഖർ ധവാനാണ് ടീമിന്റെ നായകൻ. ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റനാണ്. സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, വരുൺ ചക്രവർത്തി തുടങ്ങിയവർ ടീമിലുണ്ട്. രാഹുൽ ദ്രാവിഡാണ് ടീമിന്റെ പരിശീലകൻ
ഇന്ത്യൻ സ്‌ക്വാഡ്: ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, റിതുരാജ് ഗെയ്ക്ക് വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ നിതീഷ് റാണ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, യുസ് വേന്ദ്ര ചാഹൽ, രാഹുൽ ചാഹർ, കൃഷ്ണപ്പ ഗൗതം, കൃനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ദീപക് ചാഹർ, നവ്ദീപ് സൈനി, ചേതൻ സക്കറിയ