പനമരം നെല്ലിയമ്പം കവാടത്ത് ഇന്നലെ രാത്രി അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വയോധികയും മരിച്ചു

 

പനമരം നെല്ലിയമ്പം കവാടത്ത് ഇന്നലെ രാത്രി അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വയോധികയും മരിച്ചു.ഇന്നലെ മരണപ്പെട്ട പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററുടെ ഭാര്യ പത്മാവതിയാണ് മരിച്ചത്.വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു മുഖം മൂടി അണിഞ്ഞെത്തിയവര്‍ വീട്ടില്‍ കയറി ദമ്പതികളെ ആക്രമിച്ചത്.ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.കവര്‍ച്ചാ ശ്രമമായിരിക്കാം ആക്രമണത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.