ലക്ഷദ്വീപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി: സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിച്ച നടപടിക്ക് സ്റ്റേ

 

ലക്ഷദ്വീപിൽ സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിക്കാൻ അഡ്മിനിസ്‌ട്രേറ്റർക്കോ കലക്ടർക്കോ നിയമപരമായ അധികാരമില്ലെന്നും സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി ഏർപ്പെടുത്തിയ നടപടി വിവേചനപരമാണെന്നും ഹൈക്കോടതി പറഞ്ഞു

ഒരുത്തരവിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയ നടപടിയാണ് ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തത്. അഡ്മിനിസ്‌ട്രേറ്റർക്കോ കലക്ടർക്കോ ഇതിന് നിയമപരമായ അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമത്തിൽ ഭേദഗതി വരുത്തിവേണം ഇക്കാര്യത്തിൽ മാറ്റം വരുത്തേണ്ടത്

ലക്ഷദ്വീപിൽ ഒരു ശതമാനമുണ്ടായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി സ്ത്രീകൾക്ക് ആറ് ശതമാനവും പുരുഷൻമാർക്ക് ഏഴ് ശതമാനവുമായാണ് വർധിപ്പിച്ചത്. സ്ത്രീയുടെയും പുരുഷന്റെയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കിൽ എട്ട് ശതമാനമെന്ന നിലയിലായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയുടെ വർധന.