പാചകവാതക വില വീണ്ടും വർധിച്ചു

 

ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോ സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. 841.50 രൂപയായിരുന്നു പാചക വാതക സിലിണ്ടറിന്റെ വില. ചൊവ്വാഴ്ച മുതൽ ഇത് 866.50 രൂപയാകും.

കഴിഞ്ഞ മാസവും പാചക വാതക വില വർധിപ്പിച്ചിരുന്നു. 25.50 രൂപയാണ് കഴിഞ്ഞ മാസം വർധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയാക്കുകയും ചെയ്തിരുന്നു.

അതേസമയം വാണിജ്യസിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറൊന്നിന് 5 രൂപയാണ് കുറച്ചത്.