വീണ്ടും ഇരുട്ടടി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു; സിലിണ്ടറിന് 50 രൂപ ഉയർന്നു

പാചകവാതക വില വീണ്ടും ഉയർന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില

വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 27 രൂപ വർധിച്ചു. 1319 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില. ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വർധിക്കുന്നത്.