ഇന്ധന, പാചകവാതക വിലവർധനവിനെതിരെ യുഡിഎഫ് കുടുംബ സത്യാഗ്രഹം ജൂലൈ പത്തിന്. രാവിലെ 10 മുതൽ 11 മണി വരെ വീടുകൾക്ക് മുന്നിലാണ് സത്യാഗ്രഹം. കേരളത്തിലും തുടർച്ചയായ വിലവർധനവിനെ തുടർന്ന് പെട്രോൾ വില 101 ൽ എത്തി നിൽക്കുകയാണ്
പാചകവാതകത്തിന് ഗാർഹിക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയും കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. പെട്രോളിന്റെ ഉത്പന്ന വില 44.39 രൂപയാണ്. ബാക്കി 55.61 രൂപയും കേന്ദ്ര-സംസ്ഥാന നികുതികളാണ്