ബി സന്ധ്യയെ ഡിജിപിയാക്കാൻ ശുപാർശ നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്
തിരുവനന്തപുരം: എഡിജിപി ഡോ. ബി സന്ധ്യയെ ഡിജിപിയാക്കാൻ ശുപാർശ നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. താത്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നൽകണമെന്നാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് നൽകിയിരിക്കുന്ന ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പദവി തനിക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സന്ധ്യ സർക്കാരിന് കത്ത് നൽകിയിരുന്നു. സീനിയോറിറ്റിയിൽ അനിൽ കാന്തിനെക്കാൾ മുൻപിലാണ് സന്ധ്യ. എന്നാൽ അനിൽ കാന്ത് ഡിജിപി കേഡർ പദവിയിൽ പോലീസ് മേധാവിയായതോടെ സന്ധ്യയ്ക്ക് ആ പദവിയിലെ മുൻതൂക്കം ഒരു…