രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,166 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 154 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 437 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതിനോടകം 3,22,50,679 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 4,32,079 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 3,69,846 പേരാണ് ചികിത്സയിൽ കഴിയുന്നത്. 3,14,48,754 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 97.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.