രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1005 പേർ മരിക്കുകയും ചെയ്തു. ഇതിനോടകം 3,04,11,634 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 61,588 പേർ രോഗമുക്തരായി. ഇതുവരെ 2,94,88,918 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 96.97 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. നിലവിൽ 5,23,257 പേരാണ് ചികിത്സയിൽ കഴിയുന്നത്.
കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതിനോടം 3,99,459 പേരാണ് മരിച്ചത്. 33.57 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.