സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി മുഖാന്തരമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പറഞ്ഞതെന്ന് ചീഫ് സെക്രട്ടറി പറയുന്നു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബഞ്ച് ഹർജി ഇന്ന് പരിഗണിക്കും. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിർദേശം മൂന്നാഴ്ചക്കുള്ളിൽ എല്ലാ വകുപ്പുകൾക്കും നൽകണമെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു
സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കോർപറേഷനുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞത്.