സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കി. സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതാണ് ഹൈക്കോടതി തടഞ്ഞത്.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിർദേശം ചീഫ് സെക്രട്ടറി മൂന്നാഴ്ചക്കുള്ളിൽ എല്ലാ വകുപ്പുകൾക്കും കൈമാറണം. ഇത്തരം സ്ഥിരപ്പെടുത്തലുകൾ ഉമാദേവി കേസിലെ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് എതിരാണെന്നും ഹൈക്കോടതി പറഞ്ഞു
നേരത്തെ പത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലും ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.