ചാരായം വാറ്റിയ കേസിൽ യുവമോർച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് അസ്റ്റിൽ. ഒളിവിലായിരുന്ന ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയാണ് പോലീസ് പിടികൂടിയത്. ചാരായ വിൽപ്പന നടത്തുന്ന അനൂപിന്റെ ബന്ധുക്കളെ പിടികൂടിയതോടെയാണ് ഇയാളിലേക്കുള്ള വഴി തുറന്നത്.
യുവമോർച്ചയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പാസ് ഉപയോഗിച്ചായിരുന്നു ചാരായ വിൽപ്പന നടത്തിയത്. കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇയാൾ. സംഘടനയുടെ പ്രവർത്തനങ്ങളെ ചാരായ വിൽപ്പനക്കായി ഉപയോഗിക്കുകയായിരുന്നു.