ഡിസ്‌കോ സംഗീതത്തെ ജനപ്രിയമാക്കിയ സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു

 

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു മാസത്തെ ആശുപത്രി ചികിത്സക്ക് ശേഷം തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

80കളിലും 90കളിലും ഡിസ്‌കോ സംഗീതത്തിലൂടെ ജനപ്രിയനായ സംഗീതജ്ഞനാണ് ബപ്പി ലാഹിരി. 2020ൽ പുറത്തിറങ്ങിയ ബാഗി 3 ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം