ഒറ്റപ്പാലത്ത് ആഷിഖ് എന്ന യുവാവിനെ കൊലപ്പെടുത്താൻ കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് പോലീസ്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു ആഷിഖും ഫിറോസും. ഒരുമിച്ചുള്ള കേസുകൾ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. വാക്കുതർക്കത്തിനിടെ തന്നെ ആക്രമിക്കാൻ ആഷിഖ് ഉപയോഗിച്ച കത്തി വാങ്ങി കഴുത്തിൽ തിരികെ കുത്തുകയായിരുന്നുവെന്ന് ഫിറോസ് മൊഴി നൽകി
കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല. രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം മോഷണക്കേസിൽ അറസ്റ്റിലായ ഫിറോസിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരവും പുറത്തുവന്നത്. 2015ലെ മോഷണക്കേസിലാണ് ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്
ഈ കേസിലെ കൂട്ടുപ്രതിയായിരുന്നു ആഷിഖ്. ഇയാളെ എവിടെയെന്ന ചോദ്യത്തിനാണ് ഡിസംബറിൽ താൻ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ഫിറോസ് മൊഴി നൽകിയത്. ഡിസംബർ 17ാം തീയതി മുതലാണ് ആഷിഖിനെ കാണാതായത്.