കണ്ണൂരിൽ രാജസ്ഥാൻ സ്വദേശിയായ 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആറ് മാസത്തിന് ശേഷം പിടിയിൽ. രാജസ്ഥാൻ കോട്ട സ്വദേശിയായ വിക്കി ബ്യാരിയെന്ന 25കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നുള്ള പോലീസ് സംഘം രാജസ്ഥാനിലെത്തിയാണ് ഇയാളെ പിടികൂടിയത്.
വിക്കിയുടെ സഹോദരി കാജലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ്. പെൺകുട്ടിയുടെ പിതാവ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
ഏപ്രിൽ 14നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കണ്ണൂരിൽ ബലൂൺ വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗമായിരുന്നു വിക്കി ബ്യാരി.