കണ്ണൂർ ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസി കൂടിയായ വി കെ നിധീഷാണ് പോലീസിൽ കീഴടങ്ങിയത്. 20ാം തീയതിയാണ് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ നിധീഷ് ഒളിവിൽ പോകുകയായിരുന്നു
പതിനാല് വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ആളില്ലാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറുന്നത്.