യോഗ പരിശീലകൻ രാംദേവിന് ഐഎംഎ ഉത്തരാഖണ്ഡ് യൂനിറ്റ് ആയിരം കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു. അലോപതി ചികിത്സക്കെതിരെയും ഡോക്ടർമാർക്കെതിരെയും സ്വയംപ്രഖ്യാപിത സിദ്ധൻ കൂടിയായ ഇയാൾ വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണിത്.
15 ദിവസത്തിനുള്ളിൽ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ആയിരം കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പരാമർശം വിവാദമായതിനെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പരാമർശം പിൻവലിക്കാൻ രാംദേവിനോട് ആവശ്യപ്പെട്ടിരുന്നു.
പരാമർശം പിൻവലിച്ചെങ്കിലും മാപ്പ് പറയാൻ യോഗ പരിശീലകൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ഐഎംഎ ഇയാൾക്കെതിരെ രംഗത്തുവന്നത്.