സാമ്പത്തിക സംവരണ വിഷയത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച് എൻ എസ് എസ്. സാമ്പത്തിക സംവരണത്തിനായുള്ള മുന്നോക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നിർദേശം സർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്
സർക്കാർ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തും പട്ടിക ഉടൻ പ്രസിദ്ധീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് എൻ എസ് എസ് ഹൈക്കോടതിക്ക് മുമ്പാകെ ഫെബ്രുവരിയിൽ ഉപഹർജി നൽകിയിരുന്നു. ഇതിൽ ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി മാർച്ച് 24ന് നിർദേശം നൽകിയെന്ന് എൻ എസ് എസ് പറയുന്നു