പെയിന്റിങ് ജോലിക്കിടെ ഏണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

 

കണ്ണൂര്‍: പെയിന്റിങ് ജോലിക്കിടെ ഏണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മടക്കര ശാദുലി മസ്ജിദിനു സമീപം സലാമിന്റെ മകന്‍ ഷബീര്‍(30) ആണ് മരിച്ചത്. നികാഹ് കഴിഞ്ഞ് വിവാഹത്തിനൊരുങ്ങുന്നതിനിടെയാണ് അപകടം. മറ്റൊരു വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഏണിപ്പടിയില്‍ നിന്ന് വീണ്പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മാതാവ്: ജമീല. സഹോദരങ്ങള്‍: ഷാനിദ, സജീല, ഷഹനാസ്.